Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Women Missing

ഡൽഹിയിൽ 500ലധികം സ്ത്രീകളെ കാണാതായി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ആ​​​​ദ്യ 15 ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് എണ്ണൂറില ധികം പേ​​​​രെ കാ​​​​ണാ​​​​താ​​​​യെ​​​​ന്ന് ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക ക​​​​ണ​​​​ക്ക്.

ജ​​​​നു​​​​വ​​​​രി ഒ​​​​ന്നു​​​​മു​​​​ത​​​​ൽ 15 വ​​​​രെ 807 പേ​​​​രെ കാ​​​​ണാ​​​​താ​​​​യ കേ​​​​സു​​​​ക​​​​ളു​​​​ണ്ടെ​​​​ന്നും ഇ​​​​തി​​​​ൽ 509 പേ​​​​രും സ്ത്രീ​​​​ക​​​​ളും പെ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​ണെ​​​​ന്നും പോ​​​​ലീ​​​​സ് ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ പൗ​​​​ര​​​​സു​​​​ര​​​​ക്ഷ​​​​യെ​​​​പ്പ​​​​റ്റി നി​​​​ർ​​​​ണാ​​​​യ​​​​ക ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​യ​​​​ർ​​​​ത്തു​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ആ​​​​ദ്യ ര​​​​ണ്ടാ​​​​ഴ്ച കാ​​​​ണാ​​​​താ​​​​യ​​​​വ​​​​രി​​​​ൽ 191 പേ​​​​ർ പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത​​​​വ​​​​രാ​​​​ണെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു​​​​ണ്ട്.

രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് പ്ര​​​​തി​​​​ദി​​​​നം ശ​​​​രാ​​​​ശ​​​​രി 54 പേ​​​​രെ കാ​​​​ണാ​​​​താ​​​​കു​​​​ന്നു​​​​ണ്ടെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ആ​​​​ദ്യ ര​​​​ണ്ടാ​​​​ഴ്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ 807 തി​​​​രോ​​​​ധാ​​​​ന കേ​​​​സു​​​​ക​​​​ളി​​​​ൽ 298 എ​​​​ണ്ണം പു​​​​രു​​​​ഷ​​​​ന്മാ​​​​രു​​​​ടേ​​​​താ​​​​ണ്. കാ​​​​ണാ​​​​താ​​​​യ​​​വ​​​രി​​​ൽ 235 പേ​​​​രെ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും 572 പേ​​​​രെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​നി​​​​യും വി​​​​വ​​​​ര​​​​മി​​​​ല്ലെ​​​​ന്ന് പോ​​​​ലീ​​​​സ് രേ​​​​ഖ​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

കാ​​​ണാ​​​താ​​​യ 191 പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത​​​വ​​​രി​​​ൽ 146 പേ​​​ർ പെ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ളും ​45 പേ​​​ർ ആ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ളു​​​മാ​​​ണ്. ​കാ​​​​ണാ​​​​താ​​​​യ കൗ​​​​മാ​​​​ര​​​​ക്കാ​​​​രു​​​​ടെ കേ​​​​സി​​​​ലെ 71 ശ​​​​ത​​​​മാ​​​​നം ഇ​​​​പ്പോ​​​​ഴും തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്ന് പോ​​​​ലീ​​​​സ് ഡാ​​​​റ്റ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ന്‍റെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 2,32,737 പേ​​​​രെ​​​​യാ​​​​ണു രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്ന് കാ​​​​ണാ​​​​താ​​​​യ​​​​ത്. ഇ​​​​തി​​​​ൽ 1.8 ല​​​​ക്ഷ​​​​ത്തി​​​​ന​​​​ടു​​​​ത്ത് വ്യ​​​​ക്തി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും 52,000ത്തി​​​​ന​​​​ടു​​​​ത്ത് കേ​​​​സു​​​​ക​​​​ൾ ഇ​​​​പ്പോ​​​​ഴും തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല.

2016 മു​​​​ത​​​​ലു​​​​ള്ള എ​​​​ല്ലാ വ​​​​ർ​​​​ഷ​​​​വും ശ​​​​രാ​​​​ശ​​​​രി 5000ത്തി​​​​ല​​​​ധി​​​​കം കൗ​​​​മാ​​​​ര​​​​ക്കാ​​​​രെ കാ​​​​ണാ​​​​താ​​​​യെ​​​​ന്നും ഇ​​​​തി​​​​ൽ 3500ന​​​​ടു​​​​ത്ത് കേ​​​​സു​​​​ക​​​​ളി​​​​ൽ പെ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ളെ​​​​യാ​​​​ണു കാ​​​​ണാ​​​​താ​​​​യ​​​​തെ​​​​ന്നും ക​​​​ണ​​​​ക്കു​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

കാ​​​​ണാ​​​​താ​​​​യ​​​​വ​​​​രു​​​​ടെ സ്ഥി​​​​തി ട്രാ​​​​ക്ക് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി zipnet. delhipolice.gov.in എ​​​​ന്ന ഔ​​​​ദ്യോ​​​​ഗി​​​​ക പോ​​​​ർ​​​​ട്ട​​​​ൽ ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് വി​​​​ക​​​​സി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Latest News

Up